ഈ ഉത്സവകാലത്ത് വലിയ ഓഫറുകളുമായാണ് റിലയൻസ് ജിയോ എത്തുന്നത്. ദീപാവലി പ്രമാണിച്ചു ക്യാഷ്ബാക്ക് ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 149-ന് മുകളിൽ ഉള്ള എല്ലാ ഓഫറുകൾക്കും 100% ക്യാഷ് ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ 1699 രൂപയുടെ ഒരു വർഷത്തെ പ്ലാനും റിലയൻസ് ഇറക്കിയിട്ടുണ്ട്. ഈ പ്ലാൻ ഉപയോഗപ്പെടുത്തി വർഷം മുഴുവൻ ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൈ ജിയോ ആപ്പിലൂടെ മൈ കൂപ്പൺസ് ഉപയോഗിച്ച് 149-ന് മുകളിൽ റീചാർജ് ചെയ്യുന്നവർക്കായിരിക്കും 100% ക്യാഷ് ബാക്ക് ലഭിക്കുക. ഒന്നിലധികം റീചാർജുകൾ ചെയ്യുന്നവർക്കും ഈ ഓഫറുകൾ ലഭിക്കും. പഴയ ജിയോ ഉപഭോക്താക്കൾക്കും പുതിയ ജിയോ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും. നവംബർ 30 മുതലാണ് ജിയോ ദിവാലി ക്യാഷ് ബാക്ക് ഓഫറുകൾ ആരംഭിക്കുക. ഡിസംബർ 31-നോ അതിനുള്ളിലോ കൂപ്പണുകൾ ഉപയോഗിച്ചാൽ മതിയാകും. ഉദാഹരണത്തിന്, 149-ന്റെ ഒരു റീചാർജ് ചെയ്താൽ നിങ്ങൾക്ക് 149-ന്റെ മറ്റൊരു കൂപ്പൺ ലഭിക്കും. 999 രൂപയുടെ റീചാർജിൽ 500 രൂപ വീതം വിലയുള്ള രണ്ട് കൂപ്പണുകൾ ലഭിക്കും. 1699 രൂപയുടെ ഒരു വർഷത്തെക്കുള്ള പ്ലാൻ ചെയ്‌താൽ ദിവസവും 1.5 ജീബി ഡാറ്റ 365 ദിവസത്തേക്ക...