ദീപാവലി ക്യാഷ്ബാക്ക് ഓഫറുമായി റിലയെന്‍സ് ജിയോ

 ഉത്സവകാലത്ത് വലിയ ഓഫറുകളുമായാണ് റിലയൻസ് ജിയോ എത്തുന്നത്. ദീപാവലി പ്രമാണിച്ചു ക്യാഷ്ബാക്ക് ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 149-ന് മുകളിൽ ഉള്ള എല്ലാ ഓഫറുകൾക്കും 100% ക്യാഷ് ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ 1699 രൂപയുടെ ഒരു വർഷത്തെ പ്ലാനും റിലയൻസ് ഇറക്കിയിട്ടുണ്ട്. ഈ പ്ലാൻ ഉപയോഗപ്പെടുത്തി വർഷം മുഴുവൻ ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
മൈ ജിയോ ആപ്പിലൂടെ മൈ കൂപ്പൺസ് ഉപയോഗിച്ച് 149-ന് മുകളിൽ റീചാർജ് ചെയ്യുന്നവർക്കായിരിക്കും 100% ക്യാഷ് ബാക്ക് ലഭിക്കുക. ഒന്നിലധികം റീചാർജുകൾ ചെയ്യുന്നവർക്കും ഈ ഓഫറുകൾ ലഭിക്കും. പഴയ ജിയോ ഉപഭോക്താക്കൾക്കും പുതിയ ജിയോ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും. നവംബർ 30 മുതലാണ് ജിയോ ദിവാലി ക്യാഷ് ബാക്ക് ഓഫറുകൾ ആരംഭിക്കുക. ഡിസംബർ 31-നോ അതിനുള്ളിലോ കൂപ്പണുകൾ ഉപയോഗിച്ചാൽ മതിയാകും. ഉദാഹരണത്തിന്, 149-ന്റെ ഒരു റീചാർജ് ചെയ്താൽ നിങ്ങൾക്ക് 149-ന്റെ മറ്റൊരു കൂപ്പൺ ലഭിക്കും. 999 രൂപയുടെ റീചാർജിൽ 500 രൂപ വീതം വിലയുള്ള രണ്ട് കൂപ്പണുകൾ ലഭിക്കും. 
1699 രൂപയുടെ ഒരു വർഷത്തെക്കുള്ള പ്ലാൻ ചെയ്‌താൽ ദിവസവും 1.5 ജീബി ഡാറ്റ 365 ദിവസത്തേക്ക് ലഭിക്കും. അതായത് മൊത്തത്തിൽ 547 ജീ ബി ഡാറ്റ ലഭിക്കും. ഇതിനൊപ്പം ദിവസവും 100 എസ്. എം. എസുകളും ലഭിക്കും.


Comments

Popular posts from this blog

എന്താണ് ദാസാ ഈ ബുദ്ധി നേരത്തെ നമുക്ക് തോന്നതിരുന്നത് Video കാണാം

Maari 2 Movie Review | Maari 2 Movie First Review | Dhanush | Sai Pallavi|Tovino Thomas